ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു, ഭക്ഷണം കഴിക്കാതെയുള്ള തുടർച്ചയായ യാത്ര പ്രമേഹ രോഗിയായ ഹരികുമാറിനെ അവശനാക്കി, തിരിച്ചുവന്നത് കീഴടങ്ങാൻ; ബിനുവിന്റെ മൊഴി

ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു, ഭക്ഷണം കഴിക്കാതെയുള്ള തുടർച്ചയായ യാത്ര പ്രമേഹ രോഗിയായ ഹരികുമാറിനെ അവശനാക്കി, തിരിച്ചുവന്നത് കീഴടങ്ങാൻ; ബിനുവിന്റെ മൊഴി

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (14:29 IST)
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കീഴടങ്ങിയ ബിനുവിന്റെ മൊഴി പുറത്ത്. പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്‌ക്ക് ശേഷം സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ഇന്നലെയായിരുന്നു പൊലീസിന് കീഴടങ്ങിയത്.
 
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന് ശേഷം ഹരികുമാർ ആദ്യം എത്തിയത് കല്ലമ്പലത്തെ വീട്ടിലായിരുന്നു. വീട്ടിൽ നിന്ന് വസ്‌ത്രങ്ങൾ എല്ലാം എടുത്തതിന് ശേഷം കർണ്ണാടകത്തിലെ ധർമ്മസ്ഥലത്തേക്ക് പോകുകയായിരുന്നു. ഒളിവിൽ പോകുന്നതിന് മുമ്പ് ഹരി കുമാര അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്.
 
അതിന് ശേഷം, ഭക്ഷണം പോലും കഴിക്കാതെയുള്ള തുടർച്ചയായ യാത്രയിൽ പ്രമേഹ രോഗിയായ ഹരികുമാർ അവശതയിലാകുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് തിരിച്ച് കേരളത്തിലേക്ക് വരികയായിരുന്നു. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാർ വിശ്വസിച്ചിരുന്നതായും ബിനു പറഞ്ഞു.
 
പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്ന് അറിഞ്ഞതോടെ കീഴടങ്ങാൽ തീരുമാനിച്ചുതന്നെയായിരുന്നു നാട്ടിലേക്ക് എത്തിയത്. നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് പലപ്പോഴും പറഞ്ഞിരുന്നതായും ബിനു പറഞ്ഞു. ഹരികുമാർ മാനസികമായി കടുത്ത സമ്മർദ്ദം നേരിട്ടിരുന്നെന്നെ ബിനുവിന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂണ്‍ 9 മുതല്‍ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം

ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

അടുത്ത ലേഖനം
Show comments