Publish Date: Wed, 14 Nov 2018 (14:13 IST)
Updated Date: Wed, 14 Nov 2018 (14:22 IST)
ഗർഭിണിയായ യുവതിയെ ഉദരത്തിൽ അമ്പെയ്ത് കൊലപ്പെടുത്തി മുൻ ഭർത്താവിന്റെ ക്രൂരത. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. സന മുഹമ്മദ് എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവായ രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡൂവിനെ പൊലീസ് പിടികൂടി. ദേവി ഉണ്മതല്ലെഗാഡൂ എന്നായിരുന്നു നേരത്തെ യുവതിയുടെ പേര്. ഏഴു വർഷങ്ങൾക്ക് മുൻപ് ഇംതിയാസ് മുഹമ്മദ് എന്നയാളെ ഇവർ വിവാഹം കഴിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിൽ.
വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്‌ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തിയെങ്കിലും. അപ്പോഴേക്കും ആക്രമണം നടന്നിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളും ഇംതിയാസ് മുഹമ്മദുമായുള്ള വിവാഹത്തിൽ മൂന്ന് മക്കളും ഇവർക്കുണ്ട്.