Webdunia - Bharat's app for daily news and videos

Install App

ബാലികയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 6 വർഷം തടവ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 24 ജനുവരി 2022 (10:58 IST)
തിരുവനന്തപുരം: പതിനൊന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് കോടതി 6 വർഷം തടവ് ശിക്ഷ വിധിച്ചു. വെള്ളായണി വാളങ്കോട് സ്വദേശി ഉത്തമൻ എന്ന 47 കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.

തടവ് ശിക്ഷയ്‌ക്കൊപ്പം കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2019 ഫെബ്രുവരി 21 നു വൈകിട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാങ്ങപ്പാറയിലുള്ള വീട്ടിൽ ട്യൂഷൻ എടുക്കാൻ വന്ന പ്രതി കുട്ടിയെ മൊബൈലിൽ അശ്ളീല ചിത്രങ്ങൾ കാണിക്കുകയും അശ്ളീല ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തപ്പോൾ കുട്ടി ബഹളം വച്ചപ്പോൾ പ്രതി പുറത്തേക്ക് പോയി.

വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മാതാവ് കുട്ടിയുടെ അസ്വാഭാവിക രീതിയിലുള്ള പെരുമാറ്റം അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായതും പോലീസിൽ പരാതി നൽകിയതും. മെഡിക്കൽ കോളേജ് പൊലീസാണ് പ്രതിയെ പിടികൂടി കേസ് ചാർജ്ജ് ചെയ്തതും അന്വേഷിച്ചതും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രളയബാധിത നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി നോര്‍ക്ക

പൂട്ടിയ വീടുകള്‍ക്കായുള്ള സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്താന്‍ യാത്ര പോകുനവരോട് അഭ്യര്‍ത്ഥിച്ച് കേരള പോലീസ്

എംവിഡി ഉദ്യോഗസ്ഥരുടെ പീഡനം ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണം, വീണ്ടും ആവശ്യവുമായി യുഎസ് കമ്മീഷൻ

സംസ്ഥാനത്ത് ഈ ഓണത്തിന് കഴിഞ്ഞ തവണത്തേക്കാൾ മദ്യവിൽപ്പന

അടുത്ത ലേഖനം
Show comments