Daily Horoscope
✕

പതിനഞ്ചുകാരിക്ക് മദ്യം നൽകിയ യുവാവും മുമ്പ് കുട്ടിയെ പീഡിപ്പിച്ചയാളും പോലീസ് പിടിയിലായി

എ കെ ജെ അയ്യര്‍
വെള്ളി, 15 ഏപ്രില്‍ 2022 (19:55 IST)
അടൂർ: പതിനഞ്ചുകാരിക്കു മദ്യം വാങ്ങി നൽകിയ യുവാവിനെ പോലീസ് പിടികൂടി. ഇതിനൊപ്പം പതിനഞ്ചുകാരി കൂട്ടുകാരനൊപ്പം സഹപാഠിയുടെ വീട്ടിലിരുന്നു മദ്യപിക്കുന്നതായി വിളിച്ചറിയിച്ചു ആൾ പീഡനക്കേസിൽ പിടിയിലായി. ചെങ്ങന്നൂരിലെ പാണ്ടനാട് വന്മഴി മായിക്കൽ വീട്ടിൽ അനന്തു എന്ന 23 കാരനാണ് മുമ്പ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോലീസ് പിടിയിലായത്.

ഇതിനൊപ്പം വിദ്യാർത്ഥിനിക്ക് മദ്യം വാങ്ങിനൽകിയ സംഭവത്തിൽ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു എന്ന 26 കാരനും പിടിയിലായി. കഴിഞ്ഞ ദിവസം മുണ്ടപ്പപള്ളിക്കടുത്തുള്ള വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സഞ്ജു പെൺകുട്ടിക്കും സഹപാഠിക്കും മദ്യം നൽകിയത്. എന്നാൽ സംഭവം അറിഞ്ഞു പെൺകുട്ടിയെ മുമ്പ് തന്നെ പരിചയമുണ്ടായിരുന്ന അനന്തു സ്ഥലത്തെത്തുകയും പെൺകുട്ടിയെ പീഡിപ്പിച്ചു എന്നു പുറത്തറിയിക്കുകയും ചെയ്തു.  

വിവരം അറിഞ്ഞു പോലീസ് എത്തിയപ്പോൾ പെൺകുട്ടിക്ക് ബോധമില്ലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സഞ്ജുവിനെ പോലീസ് ഓടിച്ചിട്ടുപിടിച്ചു. തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നു സമയത്ത് പീഡനമൊന്നും നടന്നിട്ടില്ലെന്നും പക്ഷെ മുമ്പ് പീഡനം ഉണ്ടായിട്ടുണ്ടെന്നും തെളിഞ്ഞു. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മുമ്പ് അനന്തു തന്നെ പീഡിപ്പിച്ചതായി വെളിപ്പെടുത്തി. തുടർന്നാണ് അനന്തുവിനെയും അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയത് കോടിക്കണക്കിന് രൂപ

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

രാജ്യമാണ് ഏറ്റവും വലുത്, ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

അടുത്ത ലേഖനം
Show comments