ഹാദിയയുടെ മതം മാറ്റത്തിനു പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ല

‘ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം; സമ്മര്‍ദ്ദമുണ്ടായിട്ടില്ല’

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (13:24 IST)
ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സന്തോഷ് കുമാര്‍ ഡിജിപിക്ക് ഇക്കാര്യം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള മൊഴി ഹാദിയ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഒരു തീവ്രവാദ സംഘടനകളും ഹാദിയയുടെ മതം മാറ്റത്തില്‍ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം,  ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
 
അതേസമയം, ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ, തിരുവനന്തപുരം സ്വദേശിനിയായ നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും. തന്റെ മകള്‍ നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കിയതാണെന്നും ഈ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ബിന്ദു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക്!

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു

സംഘപരിവാർ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പനയില്ല: ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്കെതിരെ കേന്ദ്രത്തിന്റെ കര്‍ശന നടപടി

അടുത്ത ലേഖനം
Show comments