ബിഷപ്പിനെ ഉടൻ അറസ്‌റ്റുചെയ്യണം, കന്യാസ്‌ത്രീക്ക് നീതി ഉറപ്പാക്കണം: ഹൈക്കോടതിയിൽ ഹർജി
ബിഷപ്പിനെ ഉടൻ അറസ്‌റ്റുചെയ്യണം, കന്യാസ്‌ത്രീക്ക് നീതി ഉറപ്പാക്കണം: ഹൈക്കോടതിയിൽ ഹർജി
Publish Date: Mon, 10 Sep 2018 (12:02 IST)
Updated Date: Mon, 10 Sep 2018 (12:03 IST)
ജലന്ധർ ബിഷപ്പിനെതിരെ നൽകിയ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അന്വേഷണം കൃത്യസമയത്ത് പൂർത്തീകരിച്ച് കന്യാസ്‌ത്രീക്ക് നീതി ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. അടിയന്തിര പ്രാധാന്യം നൽകി ഹർജി ഇന്നുതന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കന്യാസ്‌ത്രീക്ക് നീതി ഉറപ്പാക്കാൻ കുടുംബാംഗങ്ങളും അഞ്ച് കന്യാസ്‌ത്രീകളും ചേർന്ന് ഹൈക്കോടതി ജംഗ്‌ഷനിൽ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഇന്ന് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുന്നത്. ഹര്‍ത്താലായതിനാല്‍ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്ന കന്യാസ്ത്രീകള്‍ ഇന്ന് എത്തിയിട്ടില്ല.