Publish Date: Mon, 10 Sep 2018 (10:25 IST)
Updated Date: Mon, 10 Sep 2018 (10:26 IST)
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കേസിൽ ബിഷപ്പിനെതിരായി ശക്തമായ മൊഴികളും തെളിവുകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം അന്തിമ നിഗമനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, കന്യാസ്‌ത്രീ നൽകിയ പീഡന കേസ് അട്ടിമറിക്കാൻ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബിഷപ്പിനെ കസ്‌റ്റഡിയിലെടുക്കാൻ ഡിവൈഎസ്‌പിക്ക് ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകാത്തതാണെന്നും കന്യാസ്‌ത്രീകൾ ആരോപിച്ചു.