Daily Horoscope
✕

ദേവസ്വം ബോർഡിൽ ജോലി തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 24 മാര്‍ച്ച് 2022 (16:18 IST)
പത്തനംതിട്ട: ദേവസ്വം ബോർഡ് വക സ്‌കൂളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. ഇടയാറന്മുള എരുമക്കാട് പരുത്തുപാറ രാധാനിലയം രാകേഷ് കുമാർ (36) ആണ് പോലീസ് വലയിലായത്.

ഉള്ളന്നൂർ പൊട്ടന്മലയിലെ സോണി നിവാസിൽ സോണി എന്നയാൾ രണ്ടു വർഷം മുമ്പ് നൽകിയ പരാതിയെ തുടർന്നാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. സോണിയുടെ ഭാര്യയുടെ സഹോദരി രമ്യ മോഹന് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു 2018 ഒക്ടോബറിൽ ആദ്യം മൂന്നു ലക്ഷവും പിന്നീട് അഞ്ചു ലക്ഷം രൂപയും രാകേഷ് വാങ്ങി. ഇതിനു ശേഷം ദേവസ്വം ബോർഡിന്റേത് എന്ന നിലയിൽ ഒരു വ്യാജ ലെറ്റർപാഡിൽ  നിയമന ഉത്തരവ് എന്ന രീതിയിൽ ഒരു കത്തും നൽകി.

എന്നാൽ ഏറെ ദിവസം കാത്തിരുന്നിട്ടും ജോലി ലഭിച്ചില്ല. പണം തിരികെ കിട്ടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ അയൂബ്ഖാൻറെ നേതൃത്വത്തിൽ കേസ് അന്വേഷിച്ചു എസ്.ഐ. മാനുവലി പ്രതിയെ അറസ്റ് ചെയ്യുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് ഇസ്രായേലിനെ രക്ഷിക്കാനുള്ള അവസരം, നെതന്യാഹുവിനെതിരെ വോട്ട് ചെയ്യാൻ പതിനായിരക്കണക്കിന് പ്രവാസികൾ തിരികെ ഇസ്രായേലിലേക്ക്

ചേരാനല്ലൂർ അപകടക്കേസ്: 17-കാരന് ജാമ്യം നൽകിയതിൽ ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി; സിറ്റി പോലീസ് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്; അന്വേഷണം എ.ഡി.ജി.പിക്ക്

ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയെ പ്രതിചേർത്തു, ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി

മോദി മാത്രമല്ല, മോദിയുടെ അച്ഛനും പോകേണ്ടിവരും: ഖാർഗെയുടെ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഠിച്ച പണി പതിനെട്ടും പയറ്റി ട്രംപ്, ഫലം കണ്ടില്ല: ബ്രസീലിൽ നാലാമതും ലുല ഡി സിൽവ പ്രസിഡൻ്റ് സ്ഥാനത്തേക്ക്

അടുത്ത ലേഖനം
Show comments