Daily Horoscope
✕

കൈക്കൂലി: ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:37 IST)
തിരുവനന്തപുരം: കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്ററ് സെക്ഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിലായി. സാമൂഹ്യ വനവത്കരണ വിഭാഗം തിരുവനന്തപുരം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫീസിലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ശ്രീകാര്യം സ്വദേശി കെ.കെ.സലീമാണ് പിടിയിലായത്.

സാമൂഹ്യ വന വത്കരണത്തിന്റെ ഭാഗമായുള്ള കരാറുകാരൻ ആറ്റിങ്ങൽ സ്വദേശി ബിജുവിന്റെ നാല് ലക്ഷം രൂപയുടെ ബില്ലുകൾ മാറുന്നതിനായി സലിം 1.4 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യം 70000 രൂപ നൽകാനും പറഞ്ഞു. തുടർന്നാണ് ബിജു വിജിലൻസിനെ സമീപിച്ചത്.

വിജിലൻസിന്റെ നിർദ്ദേശ പ്രകാരം മരുതംകുഴിക്കടുത്തുള്ള സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ഓഫീസിൽ വച്ച് കഴിഞ്ഞ ദിവസം ബിജു നൽകിയ പണം വാങ്ങുമ്പോൾ സലിം പിടിയിലായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

എഐ വിതരണശൃംഖല ചൈനയിൽ നിന്നും സുരക്ഷിതമാക്കാൻ യുഎസ്, കൂട്ടായ്മയിൽ ഇന്ത്യയും

സകലതിനും വില കൂടുന്നു; വെള്ളുത്തുള്ളി 350 കടന്നു, ഇടപെടാതെ സർക്കാർ

ഉള്ളി വാങ്ങുമ്പോൾ തന്നെ ഇനി കണ്ണുനിറയും, കിലോയ്ക്ക് വില 200നോട് അടുക്കുന്നു, വെളുത്തുള്ളിയും റെക്കോർഡിലേക്ക്

നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ?, ഡിജെ പാർട്ടികളോട് മാത്രം എന്തിന് വിരോധം : ഹൈക്കോടതി

ലോകം മുഴുവൻ നടന്ന് രാജ്യത്തെ അപമാനിച്ചാൽ അധികാരം കിട്ടില്ല, രാഹുൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങിചെല്ലു: അമിത് ഷാ

അടുത്ത ലേഖനം
Show comments