Publish Date: Mon, 19 Jun 2023 (16:12 IST)
Updated Date: Mon, 19 Jun 2023 (16:11 IST)
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡ് വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പി.ടി.പി നഗറിൽ താമസിക്കുന്ന വട്ടപ്പാറ സ്വദേശി ഫെനി സ്റ്റീഫൻ എന്ന നാല്പതുകാരനാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
മലിനീകരണ നിയന്ത്രണ ബോർഡ് ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ ഉള്ളൂർ സ്വദേശിയായ ഹോട്ടൽ ഉടമയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഇയാൾ മുപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. ഇത്തരത്തിൽ ഇയാൾ നിരവധി പേരെ കബളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ ഏജന്റ് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം കൈക്കലാക്കിയത്.