Publish Date: Mon, 19 Jun 2023 (15:59 IST)
Updated Date: Mon, 19 Jun 2023 (15:59 IST)
മലപ്പുറം : വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പയൂർ സ്വദേശിയായ വിയൂർ ശാന്തി നിവാസ് വീട്ടിൽ ജയരാജൻ എന്ന അമ്പതുകാരനാണ് പോലീസ് പിടിയിലായത്. വളാഞ്ചേരിയിൽ വച്ചാണ് ഇയാൾ കുട്ടികൾക്കെതിരെ ഇത്തരമൊരു പ്രവർത്തി നടത്തിയത്.
സംഭവത്തെ തുടർന്ന് രണ്ടു കുട്ടികൾ പരാതി നൽകി. പ്രധാന അധ്യാപിക, പിടി.എ കമ്മിറ്റി എന്നിവർ ചേർന്നാണ് പൊലീസിനും ചൈൽഡ് ലൈൻ പ്രവർത്തകർക്കും പരാതികൾ നൽകിയത്. തുടർന്നാണ് വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.