എക്സൈസ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡിൽ 15500 പിടികൂടി

എ കെ ജെ അയ്യര്‍
വെള്ളി, 1 ഏപ്രില്‍ 2022 (14:17 IST)
കണ്ണൂർ: കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് ഡിവിഷൻ ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡിൽ കണക്കിൽ പെടാത്ത 15500 രൂപ  പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണി മുതൽ എട്ടു മണിവരെ നടന്ന റെയ്ഡിൽ ഫയലുകൾക്ക് ഇടയിൽ തിരുകിയ നിലയിലാണ് ഈ തുക കണ്ടെടുത്തത്.

കള്ളുഷാപ്പ് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബുവിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ ഓഫീസിലാണ് മിന്നൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ഈ ഓഫീസ് വിജിലൻസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഷാപ്പുടമകളിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് പണം ചോദിച്ചുവാങ്ങുന്നതായി വിവരം ലഭിച്ചരുന്നു. പക്ഷെ ഇവരോടുള്ള ഭയം കാരണം ഷാപ്പുടമകൾ പരാതി നൽകിയിരുന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ സിപിഎമ്മിനുള്ളിൽ ഭിന്നത?, കെ കെ രാഗേഷിനെതിരെ നിലപാടുമായി കെ കെ ശൈലജയും പി കെ ശ്രീമതിയും!

ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

അടുത്ത ലേഖനം
Show comments