Webdunia - Bharat's app for daily news and videos

Install App

സർക്കാർ ജീവനക്കാരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (19:50 IST)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സർക്കാർ ജീവക്കരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന്  മന്ത്രി ഇ പി ജയരാജൻ.ശമ്പളം നൽകില്ലെന്നു സന്ദേശം അയച്ചതിനു സർക്കാർ ജീവനക്കാരെനെതിരെ നടപടി സ്വീകരിച്ചു എന്ന വാർത്തകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 
നാൽ‌പതിനായിരം കോടി രൂപയുടെ നഷ്ടമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിന്റെയും ലോകബാങ്ക‌് പോലുള്ള ഏജന്‍സികളുടെയും സഹായം കൊണ്ടുമാത്രം സംസ്ഥാനത്തെ പുനിര്‍മിതി സാധിക്കില്ല. അതുകൊണ്ടാണ് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരുതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി സംഭാ‍വനയായി ചോദിച്ചത്. എന്നാൽ ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവരെ സമ്മർദ്ദത്തിലാക്കുകയില്ലെന്ന് മന്ത്രി വ്യക്തമാക്കി.   
 
സ്കൂൾകുട്ടികൾ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായങ്ങൾ നൽകുകയാണ്. 15 കോടി രൂപയാണ് ഇതേവരെ സ്കൂളുകളിൽ നിന്നും സംഭാവനയായി ലഭിച്ചത്. ഈ സാഹചര്യത്തിൽ ഒരു വിഭാഗം സർക്കാർ ജീവനക്കാർ സ്വീകരിക്കുന്ന നിലപാട് ശരിയാണോ എന്ന് അവർ തന്നെ വിലയിരുത്തനമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വർണവില വീണ്ടും 1,20,000ത്തിന് മുകളിലെത്തി, 20 ദിവസത്തിനിടെ ഉയർന്നത് 15,000 രൂപ!

ലാപ്ടോപ്പ് ചീത്തയാകാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്

മില്‍മ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണോ? അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി; പനീര്‍ പോപ്സും പുതിയ തരം യോഗര്‍ട്ടുകളും വിപണിയിലിറക്കി

മൗറീഷ്യസിന്റെ മുഴുവന്‍ പെട്രോളിയം ഇറക്കുമതി ആവശ്യങ്ങളും ഇന്ത്യന്‍ ഓയില്‍ നല്‍കും; കരാര്‍ ഒപ്പുവച്ചു

അടുത്ത ലേഖനം
Show comments