ദിലീപിന് ഇന്ന് നിര്‍ണായകം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ - എതിര്‍പ്പുമായി പൊലീസ്
ദിലീപിന് ഇന്ന് നിര്‍ണായകം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ - എതിര്‍പ്പുമായി പൊലീസ്
Publish Date: Mon, 26 Mar 2018 (09:08 IST)
Updated Date: Mon, 26 Mar 2018 (09:10 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് കോടതിയില്‍ വിശദമായ വാദം നടക്കും.
ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
അതേസമയം, ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസിന്റെ നിലപാട്.
ആലുവ കോടതിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ വിചാരണ തുടങ്ങവെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.