കുറ്റപത്രം ചോര്‍ന്നോ?; ദിലീപിന്‍റെ ഹര്‍ജിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും !
ദിലീപിന്‍റെ ഹര്‍ജിയി പൊലീസ് റിപ്പോര്‍ട്ട് ഇന്ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും !
Publish Date: Fri, 01 Dec 2017 (08:36 IST)
Updated Date: Fri, 01 Dec 2017 (08:41 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേസമയം വിദേശത്ത് പോയ ദിലീപ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പൊലീസിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക.