ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നായകന്’ - സംവിധാനം നാദിര്‍ഷ
നാദിർഷായുടെ മൂന്നാമത്തെ ചിത്രത്തിൽ ദിലീപ് നായകൻ!
Publish Date: Thu, 30 Nov 2017 (16:07 IST)
Updated Date: Thu, 30 Nov 2017 (16:09 IST)
നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയ നടൻ ദിലീപ് നായകനാകുന്നു. 'കേശു ഈ വീടിന്റെ നായകൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. നാദിർഷാ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.
'അമർ അക്ബർ ആന്റണി' എന്ന നാദിർഷയുടെ ആദ്യ ചിത്രത്തിൽ പൃഥിരാജും ജയസൂര്യയും ഇന്ദ്രജിത്തുമായിരുന്നു നടന്മാർ. രണ്ടാമത്തെ ചിത്രമായ 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ൽ നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. തന്റെ മൂന്നാമത്തെ ചിത്രത്തിലാണ് നാദിർഷാ ഏറ്റവും അടുത്ത സുഹൃത്തായ ദിലീപിനെ നായകനാക്കാൻ ഒരുങ്ങുന്നത്.
2018 ഏപ്രിൽ മാസത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകൾ.” കേശു ഈ വീടിന്റെ നാഥൻ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സജി പാഴൂർ നിർവ്വഹിക്കുന്നു. നാദിർഷയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കാനിരിക്കുകയാണ്.