Daily Horoscope
✕

പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 2 മാര്‍ച്ച് 2022 (13:37 IST)
മണ്ണുത്തി: കൂട്ടുകാർക്കൊപ്പം പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി ദുൽഫിക്കാറാണ് (19) മുങ്ങിമരിച്ചത്.

മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂർ കെ.കെ.പറ്റി അമ്പായി വളപ്പിലെ പി.എം.സിദ്ദിഖിന്റെ മകനാണ് മരിച്ച ദുൽഫിക്കർ. സർവകലാശാലാ കാമ്പസിന് പുറത്തുള്ള പാറമടയിലാണ് കൂട്ടുകാർക്കൊപ്പം ദുൽഫിക്കർ കുളിക്കാനിറങ്ങിയത്.

കുളിക്കുന്നതിനിടെ കാൽ വഴുതി ആഴത്തിലേക്ക് പതിക്കുകയായിരുന്നു. വിവരം അറിഞ്ഞു എത്തിയ തൃശൂർ ഫയർ ഫോഴ്സ് ഓഫീസർ വിജയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സ്‌കൂബാ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളത്തിനടിയിലെ രണ്ട് പാറക്കെട്ടുകൾക്ക് ഇടയിൽ മൃതദേഹം കുടുങ്ങി കിടന്ന നിലയിലായിരുന്നു കണ്ടെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഈച്ചയെ കൊല്ലാന്‍ ചുറ്റികയോ?' പാറ്റാ പാര്‍ട്ടി പ്രതിഷേധത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രത്തോട് സുപ്രീം കോടതിയുടെ ചോദ്യം

കുട്ടികൾ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും പഠിക്കണം; വിദ്യാഭ്യാസ രീതിയുടെ മുഖം മിനുക്കുന്ന 'റിസോഴ്സിയോ'

എന്താണ് കോൺഗ്രസെ ഇത്.., വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ തീരുമാനം!

'സൂപ്പർ എൽ നിനോ' ഡിസംബറിൽ കടുക്കും 2027 ഫെബ്രുവരി വരെ തുടരുമെന്ന് ഐക്യരാഷ്ട്രസഭ

ബിജെപിക്ക് തണുപ്പൻ മനോഭാവം, ടിഎംസി വിട്ടെത്തിയ വിമത എംപിമാർക്കിടയിൽ അതൃപ്തി, കൊൽക്കത്ത യോഗത്തിൽ വിട്ടുനിന്നത് 10 പേർ

അടുത്ത ലേഖനം
Show comments