സംഗീതനിശ തുടങ്ങിയപ്പോള്‍ പുറത്തുണ്ടായിരുന്നവര്‍ അകത്ത് കയറാന്‍ തിക്കിത്തിരക്കി, മഴ പെയ്തതോടെ സ്ഥിതി സങ്കീര്‍ണമായി; കുസാറ്റ് ദുരന്തം ഇങ്ങനെ

ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു

Webdunia
ഞായര്‍, 26 നവം‌ബര്‍ 2023 (08:07 IST)
കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സര്‍വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മിറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ കുസാറ്റ് വിദ്യാര്‍ഥികളും ഒരാള്‍ പുറത്തുനിന്നുള്ള ആളുമാണ്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
സര്‍വകലാശാലയില്‍ നവംബര്‍ 24, 25,26 തിയതികളില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ ടെക്‌നിക്കല്‍ ഫെസ്റ്റില്‍ എക്‌സിബിഷന്‍, ടെക്‌നിക്കല്‍ ടോക്‌സ്, എക്‌സ്പേര്‍ട്ട് ലക്‌ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളേജുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.
 
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചതാണ് ദുരന്ത കാരണമായത്. മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തില്‍ പടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായി. ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക്!

അടുത്ത ലേഖനം
Show comments