ബന്ധുവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിച്ചു കൊണ്ടുപോയി, ഹോട്ടലിൽ വെച്ചു പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
മലയാളികളുടെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ്
വിദ്യാർത്ഥിനിയെ ട്യൂഷൻ മാസ്റ്റർ പീഡിപ്പിച്ചു. പരിചയത്തിലുള്ള ഒരാൾക്ക് അപകടം പറ്റിയെന്ന് പറഞ്ഞായിരുന്നു യുവാവ് ആയ ട്യൂഷൻ മാസ്റ്റർ വിദ്യാർത്ഥിനിയെ ജോലി സ്ഥലത്ത് നിന്നും വിളിച്ച് കൊണ്ട് പോയത്. സമീപത്തുള്ള ഹോട്ടലിലേക്കാണ് വിളിച്ചു കൊണ്ട് പോയത്. സംഭവത്തിൽ ട്യൂഷൻ മാസ്റ്റർ മുകേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിപദാര്‍ഥം നല്കി യുവതിയെ മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതി ഞായറാഴ്ച രാവിലെ വീട്ടുകാരോടു വിവരം പറഞ്ഞു. തുടര്‍ന്ന്, ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ യുവതിയും കുടുംബാംഗങ്ങളും പരാതി നല്കി. മയൂര്‍വിഹാര്‍ ഫേസ് ത്രീ എ ടു പോക്കറ്റില്‍ താമസിക്കുന്ന യുവാവിനെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പക്ഷേ ഇയആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. പീഡനം നടന്നതിന് തെളിവ് ലഭിച്ചിട്ടും പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതോടെ മയൂര്‍ വിഹാറിലെ മലയാളികളടക്കമുള്ളവര്‍ വിഷയത്തിര്‍ ഇടപെട്ടു. മലയാളി സമൂഹത്തിന്റെ സമ്മര്‍ദ്ധത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് ശനിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച രാത്രിയോടെ പോലീസ് കേസെടുത്തു.