മംമ്‌തയോട് സഹതാപം മാത്രം: പരിഹാസവുമായി ആഷിഖ് അബു
മംമ്തയ്ക്കെതിരെ ആഷിഖ് അബു
Publish Date: Sat, 21 Jul 2018 (09:56 IST)
Updated Date: Sat, 21 Jul 2018 (10:02 IST)
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവത്ക്കരിക്കുന്ന നടി മംമ്ത മോഹൻദാസിന്റെ നിലപാടിനെതിരെ ആഷിക്ക് അബു. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിക്കിന്റെ പരിഹാസം.
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്തയുടെ പ്രസ്താവന വൻ വിവാദത്തിലേക്കാണ് വഴിതെളിച്ചിരിക്കുന്നത്.
നേരത്തേ മംമ്‌തയ്ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കലും എത്തിയിരുന്നു. സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കൽ പറയുന്നു. മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും മംമ്തയോട് റിമ പറഞ്ഞു.