Publish Date: Tue, 16 Jun 2026 (12:58 IST)Updated Date: Tue, 16 Jun 2026 (12:49 IST)
തിരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി മുന്നോട്ട് വെച്ച എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലം ചെയ്‌തെന്ന് സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി രാജീവ്. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ്.
എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന് മുദ്രാവാക്യം ശരിയായില്ല എന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് പി രാജീവ് പറഞ്ഞു. ആ മുദ്രാവാക്യം ആളുകള്‍ക്കിടയില്‍ മറ്റൊരു ബോധ്യമാണ് രൂപപ്പെടുത്തിയത്. ഇന്നലെകളുടെ തനിയാവര്‍ത്തനങ്ങള്‍കൊണ്ട് ഇന്നത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാകില്ലെന്നും പുതിയ സമരമുറകളും ഇന്നിനെ മനസിലാക്കുന്നതും പ്രധാനമാണെന്നും അതിന് പറ്റുന്ന പാര്‍ട്ടിയായി മാറിയാലെ പ്രതിസന്ധി മറികടക്കാനാകു എന്നും രാജീവ് പറഞ്ഞു.