സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ്, 19 മരണം, 3463 പേർക്ക് സമ്പർക്കം വഴി രോഗം

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (18:20 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സംസ്ഥാനത്ത് 4125 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3463 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഇതിൽ 412 പേരുടെ ഉറവിടം വ്യക്തമല്ല. നിലവിൽ സംസ്ഥാനത്ത് 40382 പേരാണ് ചികിത്സയിലുള്ളത്.
 
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. 3007 പേർ രോഗമുക്തരായത്. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായുള്ളത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 18 ശതമാനവും തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ വരെ സംഭവിച്ച 553 മരണങ്ങളില്‍ 175-ഉം സംഭവിച്ചത് തിരുവന്തപുരം ജില്ലയിലാണ്. ഇന്ന് തിരുവനന്തപുരത്ത് 681 പേർക് രോഗം സ്ഥിരീകരിച്ചെന്നും ഇതിൽ 130 പേരുടെ ഉറവിടം എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നഡ നടി കൃഷി തപന്ദയുടെ വീട്ടിൽ വ്യവസായി മരിച്ച നിലയിൽ

പുതിയ എഫ്സിആര്‍എ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയല്ല മന്ത്രിയുടെ ജോലി: കെ മുരളീധരന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മേയറും ഡെപ്യൂട്ടി മേയറും ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

യുഡിഎഫിൽ പൊട്ടിത്തെറി; സതീശനെതിരെ ആഞ്ഞടിച്ച് സുധീരൻ

അടുത്ത ലേഖനം
Show comments