'മിണ്ടിപോകരുത്'; മുഖ്യമന്ത്രി ചർച്ച നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് താക്കീത്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും ദീപാദാസ് മുൻഷി അതൃപ്തി അറിയിച്ചു

WEBDUNIA
തിങ്കള്‍, 27 ഏപ്രില്‍ 2026 (10:03 IST)
തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകളിൽ ഹൈക്കമാൻഡിനു കടുത്ത അതൃപ്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി ചർച്ചകൾ നിർത്തിവയ്ക്കണമെന്ന് ഹൈക്കമാൻഡ് താക്കീത് നൽകി. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും ദീപാദാസ് മുൻഷി അതൃപ്തി അറിയിച്ചു. 'നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ' എന്ന തലക്കെട്ടിൽ ആലുവ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. ബോർഡുകൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ഹൈക്കമാൻഡ് നിലപാട്. 
 
അതേസമയം മുഖ്യമന്ത്രി ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശം നൽകിയിട്ടുണ്ട്. ചർച്ച തുടർന്നാൽ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കെപിസിസിയുടെ തീരുമാനം. കെപിസിസിയുടെ പരസ്യ പ്രസ്താവന വിലക്ക് നിലനിൽക്കുമ്പോഴും നേതാക്കൾക്ക് വേണ്ടി സാമൂഹ്യ മാധ്യമത്തിൽ പ്രചാരണം തുടരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വെനസ്വല ഭൂകമ്പത്തില്‍ മരണം 920 ആയി; 50000ത്തിലധികം പേരെ കാണാനില്ല

പ്രകോപനവുമായി യുഎസ്; തിരിച്ചടിച്ച് ഇറാൻ

ബ്രിട്ടനിലെ 35°C ഇന്ത്യയില്‍ 45°C നേക്കാള്‍ മോശമായി അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി; ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം

യുഡിഎഫ് സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയിട്ടും കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇതുവരെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments