തൃശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (18:19 IST)
തൃശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ നിന്ന് മണ്ണ് കണ്ടെത്തി. കഴുത്ത് ഞെരിച്ചുകൊന്നുവെന്നായിരുന്നു പ്രതിയുടെ മൊഴി.
 
മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടൻ ബാബുവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ പ്രതി സാബു മൊഴി നൽകിയത്. കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ബാബു അബോധാവസ്ഥയിലായപ്പോൾ മരിച്ചുവെന്ന് കരുതിയാണ് അനിയൻ കുഴിച്ചിട്ടത്. തലയിൽ ആഴത്തിൽ മുറിവും ശ്വാസകോശത്തിൽ മണ്ണും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
 
ശനിയാഴ്‌ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. കൊല നടത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരു‌ന്നു. മൃതദേഹത്തിന്റെ കൈകൾ പുറത്തുകണ്ട നാട്ടുകരാണ് വിവരം പോലീസിനെ അറിയിച്ചത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ രണ്ട് ദിവസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കണം; യുഎസും യുകെയും ആഗോള സഖ്യം ആസൂത്രണം ചെയ്യുന്നു

അടുത്ത ലേഖനം
Show comments