Daily Horoscope
✕

ചെങ്കളയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തനിലയില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (17:22 IST)
കാസര്‍കോട്ടെ ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി തയ്യല്‍ തൊഴിലാളി മിഥിലാജ് (55), ഭാര്യ പൊവ്വല്‍  മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (33), മകന്‍ ഫഹദ് (13) എന്നിവരെയാണ് ചെങ്കള തൈവളപ്പില്‍ ക്വര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഇന്ന് രാവിലെ ഇവരുടെ ക്വര്‍ട്ടേഴ്സിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പതിനൊന്നു മണിയോടെ അയല്‍വാസികള്‍ നോക്കിയപ്പോഴാണ് സംഭവം പുറത്തായത്. വിദ്യാ നഗര്‍ പോലീസ് വിവരം അറിഞ്ഞെത്തി
വാതില്‍ പൊളിച്ചു വീട്  തുറന്നു നോക്കിയപ്പോഴാണ്  മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
 
വിഷം കഴിക്കാന്‍ ഉപയോഗിച്ച ഗ്ലാസുകളും മൃതദേഹങ്ങള്‍ക്കരികില്‍ കണ്ടെത്തി. മിഥിലാജും സാജിദയും ഇന്ദിരാ നഗറില്‍ തയ്യല്‍കട  നടത്തി വരികയായിരുന്നു. കോവിഡ് വ്യാപനം മൂലം മാസങ്ങളായി തൊഴിലും വരുമാനവും ഇല്ലാതിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായും അടുത്ത ബന്ധമില്ലായിരുന്നു എന്ന്  അയല്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാവാം ആത്മഹത്യയ്ക്ക് കാരണം എന്നാണു നിഗമനം. മകന്‍ ഫഹദ് അടുക്കത്ത് ബയല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments