കയ്യിൽ കോമ്പസുകൊണ്ട് സ്വന്തം പേരെഴുതി ഓഫ്‌ലൈൻ ചലഞ്ച്, പടരുന്നത് സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ !

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (12:33 IST)
മലപ്പുറം: സമൂഹ്യമാധ്യമങ്ങളിലൂടെയും ഗെയിമുകളിലൂടെയുമുള്ള ചലഞ്ചുകൾ സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ ഓൺലൈനല്ലാതെയും ഇത്തരം ഭ്രാന്തൻ ചലഞ്ചുകൾ കുട്ടികൾ ഏറ്റെടുക്കുകയാണ്. കോമ്പസുകൊണ്ടും സ്റ്റീൽ സ്കെയിലുകൊണ്ടും സ്വന്തം പേരിന്റെ ആദ്യാക്ഷരം കയ്യിൽ മുറിവുണ്ടാക്കി വരക്കുന്നതാണ് പുതിയ ചലഞ്ച്. 
 
മലപ്പുറത്തെ സ്കൂൾ വിദ്യാർത്ഥിനികളിലാണ് ഈ പ്രവണത കണ്ടെത്തിയത്. ഒരു സ്കൂളിലെ തന്നെ അമ്പതോളം വിദ്യർത്ഥിനികളുടെ കയ്യിൽ ഇത്തരത്തിൽ മുറിവുകളുണ്ടാക്കി സ്വന്തം പേരിന്റെ ആദ്യാഷരം വരച്ചതായി കണ്ടെത്തി. എൽ പി, യു പി, ഹൈസ്കുൾ വിദ്യാർത്ഥികളിലാണ് ഈ പ്രവനത കൂടുതലായും കണ്ടുവരുന്നത്. 
 
പെൺകുട്ടികളാണ് ചലഞ്ച് കൂടുതൽ ഏറ്റെടുത്തിരിക്കുന്നത് എന്നതും ആശങ്ക പരത്തുന്നു. സ്കൂളിലെ ഇടവേള സമയത്തും വീട്ടിൽ തനിച്ചിരിക്കുമ്പോഴുമാണ് കുട്ടികൾ ഇത് ചെയ്യുന്നത് എന്നാണ് വിവരം. എന്നാൽ എവിടെ നിന്നുമാണ് ചലഞ്ചിന്റെ ഉറവിടം എന്ന കാര്യം ഇതേരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സ്കൂളുകളിലും വീടുകളിലും ജാഗ്രത പുലർത്താൻ പി ടി എ കമ്മറ്റികൾ തീരുമാനിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യസഭയിലേക്ക് പോകാനുള്ള ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം നിരസിച്ച് സിദ്ധരാമയ്യ; എംഎല്‍എയായി തുടരും

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി; ജൂണ്‍ ഒന്ന് വരെ മഴ കനക്കും

ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണു; അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ശ്രീപദ്മനാഭസ്വാമിയുടെ 'വൈരണനാമ'വും മോഷണം പോയി; സ്വര്‍ണ്ണവും വജ്രങ്ങളും കാണാനില്ല

Kerala Weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

അടുത്ത ലേഖനം
Show comments