Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യു എ ഇയിൽനിന്നും ഇന്ത്യയിലേക്ക് കടലിലൂടെ അതിവേഗ ട്രെയിൻപാത, സാധ്യത പഠിക്കാനൊരുങ്ങി യു എ ഇ

യു എ ഇയിൽനിന്നും ഇന്ത്യയിലേക്ക് കടലിലൂടെ അതിവേഗ ട്രെയിൻപാത, സാധ്യത പഠിക്കാനൊരുങ്ങി യു എ ഇ
, വെള്ളി, 30 നവം‌ബര്‍ 2018 (17:49 IST)
അബുദബി: യു എ ഇയിൽ നിന്നും ഇന്ത്യയിഒലേക്ക് കടലിലൂടെ അതിവേഗ ട്രെയിൻ സർവീസ് ആരംഭികുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഒരുങ്ങൂകയാണ് യു എ ഇ. യു എ ഇയിലെ ഷുജൈറ തുറമുഖത്തുനിന്നും മുബൈലേക്ക് കടിലൂടെ അതിവേഗ ട്രെയിൻ സർവീസിന്റെ സാധ്യതാ പഠനം നടത്തുമെന്ന് യുഎഇ ഉപദേശക സമിതി മേധാവി അബ്ദുള്ള അല്‍ സിഹി വ്യക്തമാക്കി 
 
അബുദാബിയില്‍ നടക്കുന്ന യുഎഇ-ഇന്ത്യ സംയുക്ത നിക്ഷേപക സമിതിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2000 കിലോമീറ്റർ ധൈർഖ്യമുള്ള പാതയുടെ സാധ്യതയാണ് പഠിക്കുന്നത്.
ഇന്ത്യയും യു എ ഇയുമായുമുള്ള സൌഹൃദവും വ്യാപാര ബന്ധവും ഇത്തരമൊരു റെയിൽ പാതവരുന്നതോടെ കൂടുതൽ മെച്ചപ്പെടും. 
 
ഇന്ത്യയിൽ നിന്നും യു എ ഇയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനും യു എ ഇയിൽനിന്നും ഇന്ത്യയിലേക്ക് എണ്ണ എത്തികുന്നതിനും ഈ പാത ഉപകരിക്കും എന്ന് അബ്ദുള്ള അൽ സിഹി വ്യക്തമാക്കി. അമേരിക്കയിലേക്കും കാനഡയിലേക്കും സമാനമായ രീതിയിൽ ട്രെയിൻ സർവീസ് നടത്താൻ ചൈന പദ്ധതിയിടുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരപരിവേഷം സുരേന്ദ്രന് മാത്രം മതിയോ ?; അറസ്‌റ്റ് വരിക്കാന്‍ തയ്യാറാണെന്ന് ശശികല