നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ - കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍

Webdunia
ശനി, 25 നവം‌ബര്‍ 2017 (12:08 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ കേസില്‍ ദിലീപിന്റെ പങ്കുണ്ടെന്ന കാര്യം ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 
 
കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു എന്നാണ് സഹോദരന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെയാണ് ഈ സംശയം ബലപ്പെട്ടതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
 
ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം. കൊച്ചിയിലെ ‘അമ്മ’ താരനിശ നടക്കുന്നതിനിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണെന്നും സിദ്ദിഖും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
 
കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. നടിമാരായ മഞ്ജു വാര്യർ, കാവ്യാ മാധവൻ അടക്കം സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികളുണ്ട്. ഇതിൽ എത്ര പേർ അവസാനം വരെ പൊലീസിന്റെ കൂടെ നിൽക്കുമെന്ന കാര്യം വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മാസപ്പടി കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡി

30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം

Kerala Rain : ഇരട്ട ചക്രവാതച്ചുഴി: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്

വൈദ്യുതി ബിൽ കുറയ്ക്കാൻ ചില പൊടികൈകൾ

അടുത്ത ലേഖനം
Show comments