കൊച്ചിയിൽ സൂപ്പർ താരങ്ങളുടെ ക്യാരവാനുകൾ ആർ ടി ഒ സ്‌ക്വാഡ് പിടിച്ചെടുത്തു !

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (13:42 IST)
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ താരങ്ങൾ വിശ്രമിക്കാനാ‍യി എത്തിച്ച മൂന്ന് ക്യാ‍രവാനുകൾ ആർ ടി ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. നികുതി വെട്ടിപ്പ് നടത്തിയതിനും വാഹനം രൂപമാറ്റം നടത്തിയതിനുമാണ് വാഹങ്ങൾ പിടിച്ചെടുത്തത്. 
 
മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയ തെന്നിന്ത്യൻ സൂപ്പർ താരത്തിനും, മാലയാളത്തിലെ യുവ നടനും ചിത്രീകരണത്തിടെ വിശ്രമിക്കാൻ എത്തിച്ച ക്യാരവാനുകളാണ് ആർ ടി ഒ സ്‌ക്വാഡ് പിടിച്ചെടുത്തത്. 19 സീറ്റുള്ള വാഹനം അനധികൃതമായി രൂപമാറ്റം നടത്തിയാണ്  ക്യാരവാനാക്കി മാറ്റിയത് സ്‌ക്വാഡ് കണ്ടെത്തി. 
 
രണ്ട് വർഷമായി ഈ തട്ടിപ്പ് തുടർന്നു വരികയാണെന്നും ആർ ടി ഒ സ്‌ക്വാഡ് കണ്ടെത്തിയതോടെ ഒന്നര ലക്ഷം രൂപ വാഹനത്തിന്റെ ഉടമയിൽനിന്നും പിഴയീടാക്കാൻ ആർ ടി ഒ തീരുമാനിച്ചു. അന്യ സംസ്ഥാന രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾ കേരളത്തിൽ വാടകക്ക് നൽകിയതിന് മറ്റു ചില വാഹനങ്ങളും ആർ ടി ഒ പിടിച്ചെടുത്തിട്ടുണ്ട്. ഇവർ 50,000 പിഴയടക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ആരോഗ്യമന്ത്രി

കണ്ണൂരില്‍ 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ടയര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ചു; പ്രശസ്ത യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്ക്കെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ കാലുതല്ലിയൊടിച്ചു; പിതാവിനെതിരെ കേസ്

Helen of Sparta: മദ്യപിച്ച് വാഹനം ഓടിച്ചു; യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ കേസ്

അടുത്ത ലേഖനം
Show comments