Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരക്ക് വർധിപ്പിക്കുമെന്ന് ഉറപ്പ്, സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യബസ്
നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്.
 
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് 6 രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയവയാണ് പ്രധനമായി മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തട്ടുകടയിൽ തർക്കം, പിന്നാലെ കാറിൽ തോക്കുമായെത്തി സംഘം, തുരുതുരാ വെടിവെപ്പ്