Publish Date: Thu, 24 Mar 2022 (14:50 IST)
Updated Date: Thu, 24 Mar 2022 (14:53 IST)
കെ-റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാല്‍ കല്ലിട്ട ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത് എന്നതാണ് ശ്രേദ്ധേയം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന്റെ മതില്‍ ചാടി കടന്ന് കല്ലുകള്‍ സ്ഥാപിച്ചത്. ചിറയിന്‍കീഴ് താലൂക്കില്‍ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസില്‍ സ്ഥാപിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ് പറഞ്ഞു.