കൈക്കൂലി: എക്സൈസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (19:02 IST)
പാലക്കാട്: യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പാലക്കാട്ടെ സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽ കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

ബിവറേജസിൽ നിന്ന് മദ്യം വാങ്ങി വന്ന യുവാവിൽ നിന്ന് പതിനയ്യായിരം രൂപയാണ് എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. ബിവറേജസിൽ നിന്ന് മൂന്നു ലിറ്റർ മദ്യം വാങ്ങി വരുമ്പോഴായിരുന്നു യുവാവിനെ ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കിൽ കേസിലാക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പരാതിക്കാരനായ യുവാവ് ആദ്യം അയ്യായിരം രൂപ ഗൂഗിൾ പേ വഴി നൽകി.

പരാതിയെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണവും തുടർന്ന് സസ്‌പെൻഷനും ഉണ്ടായത്. ഉദ്യോഗസ്ഥന്റെ പ്രവർത്തി വകുപ്പിനെ തന്നെ അപകീർത്തിപ്പെടുത്തുന്ന എന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാണ് നടപടി ഉണ്ടായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയം കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി; ജാമ്യമില്ലാ കുറ്റം ചുമത്താന്‍ സാധ്യത

'കോൺഗ്രസ് ഒറ്റുകാർ'; 'ഇന്ത്യ' മുന്നണി പിളരുന്നു

പിണറായി വിജയനെതിരായ ഇഡി വേട്ട; ഒന്നും മിണ്ടാതെ സതീശൻ

ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി

അടുത്ത ലേഖനം
Show comments