Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി കേസ്: രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 5 നവം‌ബര്‍ 2020 (10:33 IST)
ചങ്ങനാശേരി: ചങ്ങനാശേരി നഗര സഭയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ അറസ്‌റ് ചെയ്തു. റവന്യൂ ഓഫീസര്‍ സുശീല സൂസന്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ശാന്തി എന്നിവരാണ് വിജിലന്‍സ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പോത്തോട് സ്വദേശി നല്‍കിയ പരാതിയിലാണ് പരിശോധന നടത്തിയത്. പരാതിക്കാരന്റെ പ്രവാസി സുഹൃത്തിന്റെ പുതിയ വീട്ടിനു നമ്പര്‍ കിട്ടുന്നതിനും അതിന്റെ നികുതിയുമായി ബന്ധപ്പെട്ടും നിരവധി തവണ ഇയാള്‍ റവന്യൂ ഓഫീസറെ സമീപിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ പണം ആവശ്യപ്പെടുകയായിരുന്നു.
 
തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയും ഇതിനൊപ്പം പരാതിക്കാരനും റവന്യൂ ഓഫീസറും തമ്മില്‍ സംസാരിച്ചത് റെക്കോഡ് ചെയ്തത് നല്‍കുകയും ചെയ്തു. കോട്ടയം വിജിലന്‍സ് ഡി.വൈ.എസ് പി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞതനുസരിച്ചു അയ്യായിരം രൂപ നല്‍കുകയും ചെയ്തു. തൊട്ടു പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാം, ചക്രവര്‍ത്തി ബിരുദം കാണിക്കുമോ: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍

റെഡ് അലര്‍ട്ട് 7 ജില്ലകളില്‍, എട്ടിടത്ത് അവധി: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

ഇന്ത്യ 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ ശേഷിയുള്ള അഗ്‌നി-4 മിസൈല്‍ പരീക്ഷിച്ചു

ഇറാന്‍-ഒമാന്‍ കരാര്‍: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് യുഎസ്, ഇസ്രായേല്‍ കപ്പലുകളെ നിരോധിക്കാന്‍ പദ്ധതി

Holiday: എറണാകുളം, തൃശൂർ ജില്ലകളിലും ഇന്ന് അവധിയാണേ..!

അടുത്ത ലേഖനം
Show comments