Publish Date: Tue, 27 Nov 2018 (11:54 IST)
Updated Date: Tue, 27 Nov 2018 (12:00 IST)
കൊല്ലം: ടി വി പൊട്ടിത്തെറിച്ച് ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ ഉൾപ്പടെയുണ്ടായിരുന്ന മുറി കത്തി നശിച്ചു. കൊല്ലം തേവള്ളി എം എക്സ് ജോസഫിന്റെ വീട്ടിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
ജോസഫും ഭാര്യയും കൊച്ചുമകളും ടിവി കാണുന്നതിനിടെ ഉഗ്ര ശബ്ദത്തോടെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം കുഞ്ഞുമായി ജോസഫും ഭാര്യയും പുറത്തേക്ക് ഓടിയതോടെ ആർക്കും പരിക്കുകൾ സംഭവിച്ചില്ല.
തീ പടർന്നുപിടിച്ച് മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റു മുറികളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.