തമിഴ്നാട്ടിലെ ആളുകളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് കൊത്ത് പൊറോട്ട, ചിക്കനും പൊറോട്ടയും മസാലയുമെല്ലാം ചേരുന്നൊരു പ്രത്യേക രുചിയാണ് കൊത്ത് പൊറോട്ടക്ക്. എന്നാൽ കൊത്തുപൊറോട്ട വീട്ടിലുണ്ടാക്കുന്ന പതിവ് ആളുകൾക്കില്ല. വീട്ടിലും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതേയുള്ളു ഇത്.
ചിക്കൻ കൊത്ത് പൊറോട്ട തയ്യാറാക്കാൻ വേണ്ട ചേരുവകൾ !
ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച ചിക്കൻ - കാൽക്കിലോ
പൊറോട്ട- അഞ്ചെണ്ണം
സവാള- രണ്ടെണ്ണം
പച്ചമുളക്- അഞ്ചെണ്ണം
തക്കാളി- രണ്ടെണ്ണം
കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
മുട്ട- മൂന്നെണ്ണം
കറിവേപ്പില- മൂന്ന് തണ്ട്
മല്ലിയില- ഒരു പിടി
ഉപ്പ്- പാകത്തിന്
എണ്ണ- പാകത്തിന്
ചിക്കൻ കൊത്ത് പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
പൊറോട്ട മുറിച്ച് ചെറിയ കഷ്ണങ്ങളാക്കിവക്കുക. ശേഷം ചട്ടിയിൽ എണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ നന്നായി മൂപ്പിച്ചെടുക്കുക. ഈ സമയം ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കാം.
ഇതിലേക്ക് മുട്ട ഉടച്ചുപാർന്ന് നന്നായി മിക്സ് ചെയ്യുക. മുട്ട വെന്ത സേഷം ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുറിച്ചുവച്ചിരിക്കുന്ന പൊറോട്ടകൂടി ചേർത്ത് നന്നായി യോജിപ്പിക്കുക മല്ലിയില കൂടി ചേർക്കുന്നതോടെ കൊത്ത് പൊറോട്ട റെഡി. ഇനി ചൂടോടെ കഴിക്കാം.