Daily Horoscope
✕

'പന്തീരാങ്കാവിലെ ബ്ലാക്ക് മാന്‍' അറസ്റ്റില്‍ !

ജോര്‍ജി സാം
ബുധന്‍, 15 ഏപ്രില്‍ 2020 (14:11 IST)
പന്തീരാങ്കാവ് നിവാസികളെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാന്‍ പൊലീസിന്റെ പിടിയിലായി. കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപം വിഷുദിനത്തില്‍ അറസ്റ്റ് ചെയ്തത്. യുവാവിനെ പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന ഇയാള്‍ പാലാഴിയില്‍ വാടക മുറിയിലാണ് താമസിക്കുന്നത്. അന്വേഷണത്തില്‍ യുവാവിന്റെ മുറിയില്‍ നിന്നും ബ്ലാക്ക് മാന്റെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.
 
പരിസരവാസിയല്ലാത്ത ഇയാളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ അക്രമണങ്ങള്‍ വ്യാപകമായെന്ന പരാതി പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. 
 
മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍ കോട്ട് മുതലായവയാണ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. നഗരപരിധിയില്‍ ലോക് ഡൗണ്‍ സമയത്ത് ഇയാള്‍ക്കെതിരെ പൊലീസ് വേറെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വിഭാഗങ്ങളില്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമല്ല: വിജിലന്‍സിന്റെ നടപടിയില്‍ സംശയങ്ങള്‍

റൈഹാന്‍ വദ്രയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ന്യൂനമർദ്ദത്തിനൊപ്പം ചുഴലിക്കാറ്റും; കേരളത്തിൽ മഴ തുടരും

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകള്‍: പിപി ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

മദ്യലഹരിയിലായിരുന്ന പിതാവ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നു; സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് അമ്മ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments