ബിജെപി കണ്ണുവയ്ക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപി കണ്ണുവയ്ക്കുന്നത്

രേണുക വേണു
ശനി, 3 ജനുവരി 2026 (08:34 IST)
തിരുവനന്തപുരം ജില്ലയില്‍ ബിജെപി കണ്ണുവയ്ക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങി എല്‍ഡിഎഫ്. മൂന്നിടത്തേക്കുമുള്ള സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് തീരുമാനിച്ചുകഴിഞ്ഞു. ഒരുകാരണവശാലും സംസ്ഥാനത്ത് താമര വിരിയരുതെന്നാണ് എല്‍ഡിഎഫ് തീരുമാനം. അതിനായി പ്രത്യേക പ്രചരണ പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്. 
 
വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപി കണ്ണുവയ്ക്കുന്നത്. മൂന്നിടത്തും നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരാണ്. സിറ്റിങ് എംഎല്‍എമാര്‍ തന്നെ വീണ്ടും മത്സരിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്തും നേമത്ത് വി.ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും മത്സരിക്കും. മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ളവരാണ് മൂന്ന് പേരും. 
 
ബിജെപിക്കായി നേമത്ത് മത്സരിക്കുക സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആയിരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും കഴക്കൂട്ടത്ത് വി.മുരളീധരനും സ്ഥാനാര്‍ഥികളാകും. അതേസമയം ഈ മൂന്ന് സീറ്റിലും ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. പല മുതിര്‍ന്ന നേതാക്കള്‍ക്കും ഈ മൂന്ന് മണ്ഡലങ്ങളിലും മത്സരിക്കുന്നതിനോടു താല്‍പര്യക്കുറവുണ്ട്. മൂന്നിടത്തും കോണ്‍ഗ്രസിനു സാധ്യതയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ ദുര്‍ബലരായ ഏതെങ്കിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ബിജെപിയുമായി വോട്ട് കച്ചവടമെന്ന ആരോപണവും ഉയരും. വട്ടിയൂര്‍ക്കാവില്‍ കെ.എസ്.ശബരിനാഥനും കഴക്കൂട്ടത്ത് കെ.മുരളീധരനും മത്സരിക്കാനാണ് സാധ്യത. നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ഇതുവരെ മുതിര്‍ന്ന നേതാക്കളൊന്നും തയ്യാറായിട്ടില്ലെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിപ്രായവ്യത്യാസം പാർട്ടിവേദിയിലാകാം, വ്യക്തിപരമായ അഭിപ്രായങ്ങൾ വേണ്ട, പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി

സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം

മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു

അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

ലോകകപ്പ് ഫൈനലല്ലെ, തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

അടുത്ത ലേഖനം
Show comments