Publish Date: Thu, 10 Sep 2020 (11:49 IST)
Updated Date: Thu, 10 Sep 2020 (11:50 IST)
സ്വർണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇന്നലെ 12 മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ബിനീഷിന്റെ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടതിനെ തുടർന്നാണ് രണ്ടാമതും ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്.നേരത്തെ യു.എ.എഫ്.എക്സ്. സൊലൂഷന്‍സ് ഉടമ അബ്ദുള്‍ ലത്തീഫിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ദുള്‍ ലത്തിഫ് നൽകിയ മൊഴികളും ബിനീഷ് നൽകിയ മൊഴികളിലും വൈരുധ്യങ്ങൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യൽ.