Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പത്താം മണിക്കൂറിലേക്ക്

സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പത്താം മണിക്കൂറിലേക്ക്
, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (20:24 IST)
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് 9 മണിക്കൂറുകൾ പിന്നിട്ടു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ ഇപ്പോളും തുടരുകയാണ്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിംഗ് സേവനങ്ങൾ ചെയ്‌തിരുന്ന യുഎഎഫ്എക്സ് കമ്പനി,ബിനീഷിന്റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്‌തിരുന്ന രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
 
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുള്ള സ്ഥാപനങ്ങളിൽ ബിനീഷിനും പങ്കാളിത്തമുള്ളതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ബിനീഷിനോട് ആവശ്യപ്പെട്ടത്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ ബന്ധവും ഈ അടുത്താണ് പുറത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ നിങ്ങളുടെ അഹങ്കരവും ഇല്ലാതെയാവും: ഉദ്ധവ് താക്കറെയ്‌ക്കെതിരെ കങ്കണ