Daily Horoscope

ലോക്ക് ഡൗണ്‍ ലംഘനം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍

അനിരാജ് എ കെ
തിങ്കള്‍, 20 ഏപ്രില്‍ 2020 (13:40 IST)
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പൊലീസ് അറസ്റ്റുചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയതിനാണ് അറസ്‌റ്റെന്ന് പൊലീസ് പറഞ്ഞു.
 
പലസ്ഥലത്തുനിന്നുമായി സൈക്കിളിലാണ് കളക്ടര്‍ക്ക് നിവേദനം നല്‍കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ബിന്ദു കൃഷ്ണയുടെ കൂടെ മകനും ഉണ്ടായിരുന്നു.

മകനെ വീട്ടില്‍ കൊണ്ടുപോയി വിട്ടശേഷം അറസ്റ്റിലേക്ക് നീങ്ങാമെന്ന് ബിന്ദു കൃഷ്ണയടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല.

അറസ്റ്റില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments