Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather: ഓഗസ്റ്റ് ഏഴ് വരെ മഴ കാണും; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓഗസ്റ്റ് ഏഴ് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത

Kerala Weather Red Alert May 6, Kerala, Weather, Heavy Rain, Kerala Rains, Kerala Weather Alerts in Malayalam, കാലവർഷം,  അതിതീവ്ര മഴ
Kerala Weather: സംസ്ഥാനത്ത് ഓഗസ്റ്റ് ഏഴ് വരെ മഴ തുടരും. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായതിനാൽ കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ ഇന്ന് മഴ കുറയും.  
 
ഓഗസ്റ്റ് ഏഴ് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളം - കർണാടക  - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ്. ബാക്കി എല്ലാ ജില്ലകൾക്കുമാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി പറഞ്ഞത് നുണ; സംരഭകരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല