മുഖ്യമന്ത്രി പറഞ്ഞത് നുണ; സംരഭകരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല
10.45 തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ തിരിച്ചിറങ്ങി
Publish Date: Tue, 04 Aug 2026 (08:39 IST)
Updated Date: Tue, 04 Aug 2026 (08:41 IST)
കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ പോയത് സംരഭകരെ കാണാനാണെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാദം പൊളിയുന്നു. പൊലീസ് റെക്കോർഡ് അനുസരിച്ച് ജൂലൈ 31 നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ പോയത്.
10.45 തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ തിരിച്ചിറങ്ങി. രണ്ട് മണിയോടെയാണ് ഹെലികോപ്റ്ററിൽ വീണ്ടും കൊച്ചിയിലേക്ക്. കൊച്ചിയിലെത്തി നേരെ ഭാര്യപിതാവ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ 20 മിനിറ്റ് സമയം ചെലവഴിച്ചു. പിന്നീട് ആലുവയിലെ ദേശം വീട്ടിലേക്കാണ് സതീശൻ പോയത്.
പൊലീസ് റെക്കോർഡിൽ മുഖ്യമന്ത്രി ഭാര്യാപിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചത് രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ആലുവ ദേശം വീട്ടിൽ മുഖ്യമന്ത്രി എത്തിയത് മാത്രമാണ് നൽകിയിരിക്കുന്നത്. ആലുവ ദേശം വീട്ടിൽ മറ്റു സന്ദർശകരെ അനുവദിച്ച കാര്യവും പൊലീസ് റെക്കോർഡിൽ ഇല്ല. പിന്നെ എവിടെ വെച്ചാണ് സംരഭകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ചോദ്യം.
സംരഭകരെ കാണാൻ പോയെന്നും ആ സംരഭകർ ആരാണെന്ന് മാധ്യമങ്ങളോടു പറയാൻ കഴിയില്ലെന്നും പറഞ്ഞാണ് സതീശൻ ഇന്നലെ ഒഴിഞ്ഞുമാറിയത്.