കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി തട്ടിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (11:23 IST)
പാലക്കാട്: പാലക്കാട് ദേശീയപാതയിൽ വാളയാറിനടുത്തു പുതുശേരി കുരുടിക്കാട്ട് കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോടാലി സ്വദേശികളായ അരുൺ (40), അജയ് കെ.പോൾ (28) എന്നിവരാണ് പിടിയിലായത്.

കുഴൽപ്പണ കത്ത് സംഘത്തെ ആക്രമിച്ചു പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും എന്നാണു പോലീസ് പറഞ്ഞത്. ഇരുവരും ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ അനുയായി സംഘത്തിൽ ഉള്ളവരാണ് എന്നാണു പോലീസ് പറഞ്ഞത്. കസബ പൊലീസാണ് ഇരുവരെയും പിടികൂടിയത്.

സമാനമായ രീതിയിൽ ഇരുവരും കോയമ്പത്തൂർ, ചാവടി എന്നിവിടങ്ങളിൽ നടന്ന കവർച്ചകളിൽ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന. ഇവർ ഇരുവരും ആക്രമിച്ചു കവർച്ച ചെയ്ത ആളുകളാണ്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. ഇനിയും പ്രതികൾ ഉണ്ടെന്നാണ് സൂചന. മലപ്പുറം മേലാറ്റൂർ സ്വദേശികൾ രേഖകൾ ഇല്ലാതെ കടത്തിയ കുഴല്പണമാണ് ഇവർ കവർന്നത്. കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ടു കാറുകൾ ഇനിയും കണ്ടെത്തിയിട്ടില്ല. വ്യാപകമായ അന്വേഷണമാണ് നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിക്കല്‍ അശ്രദ്ധയെ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്: മന്ത്രി മുരളീധരന്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളെയും ധനകാര്യ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള 'ബോസ് സ്‌കാം': കേരള പോലീസിന്റെ മുന്നറിയിപ്പ്

'നോക്കിയിരുന്നോ ഇപ്പൊ തരാം'; പൂക്കി മുഖ്യമന്ത്രിയെ ട്രോളി കുട്ടനാട്ടുകാർ

അടുത്ത ലേഖനം
Show comments