Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

Anto Augustin, Anto Augustin Arrest, Reporter Anto Augustin, Reporter TV Issue, VD Satheesan
Anto Augustine

അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നുമാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് വിദേശമദ്യം കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ എക്സൈസിന്റേത് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.
 
'ഞാൻ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ. എഫ്ഐആർ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും എഫ്ഐആർ കൈമാറിയില്ല. തുടർന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ്‌ഐആർ കൈമാറിയത്.', ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കും: മുഖ്യമന്ത്രി വിഡി സതീശന്‍