ഉംപുന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു; പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി കര തൊടാനൊരുങ്ങുന്നു

Webdunia
ചൊവ്വ, 19 മെയ് 2020 (21:13 IST)
ഉംപുന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായാണ് ചുഴലിക്കാറ്റ് കരതൊടും. കരയ്‌ക്കെത്തുമ്പോള്‍ വലിയ നാശത്തിന് സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലേക്ക് ചുഴലിക്കാറ്റ് മാറിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഇത് ശക്തി കുറഞ്ഞ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയത്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 210-220 കിലോ മീറ്ററാണ്.
 
ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍. മാരക സംഹാര ശേഷിയുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ കാറ്റുകളാണ് സൂപ്പര്‍ സൈക്ലോണ്‍ ഗണത്തില്‍ വരുന്നത്.നാളെ തീരം തൊടുമ്പോള്‍ പശ്ചിമ ബംഗാള്‍ തീരത്ത് തിരമാലകള്‍ക്ക് നാല് മീറ്റര്‍ വരെ ഉയരം ഉണ്ടാകാമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്തമഴയും ഇടിമിന്നലും ഒഡീഷ, പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി തുടരും. പശ്ചിമ ബംഗാളില്‍ നാളെ തീവ്രമഴക്കും സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞില്ല; പണിമുടക്കി കേരളത്തിലെ എഐ ട്രാഫിക് ക്യാമറ നെറ്റ്വര്‍ക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; പുതുക്കിയ മഴ മുന്നറിയിപ്പ്

ചികിത്സയിലിരിക്കെ രോഗി മരിച്ചു; മരുന്ന് മാറിനൽകിയെന്ന് ആരോപണം

അടുത്ത ലേഖനം
Show comments