Publish Date: Thu, 02 Jul 2020 (11:47 IST)
Updated Date: Thu, 02 Jul 2020 (11:53 IST)
മഴപെയ്യാത്തതിനെ തുടര്‍ന്ന് പറമ്പിക്കുളം- ആളയാര്‍ അണക്കെട്ടുകളില്‍ വരള്‍ച്ച. ഇപ്രാവശ്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്റെ മഴക്കുറവാണുള്ളത്. 17.25 ടിഎംസി ശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടില്‍ ഇപ്പോഴുള്ളത് വെറും 6ടിഎംസി ജലം മാത്രമാണ്. നിലവില്‍ ഡാമിന്റെ സുരക്ഷയ്ക്കാവശ്യമായ ജലം മാത്രമാണ് ഉള്ളത്.
വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ജലമൊഴുക്ക് പ്രതിസന്ധിയിലാകും. ചിറ്റൂര്‍ പുഴയിലെ ജലക്ഷാമം ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സെക്കന്റില്‍ 200ഘനയടി ജലമാണ് ആളിയാറില്‍ നിന്നും ചിറ്റൂര്‍ പുഴയിലെത്തുന്നത്.