Publish Date: Thu, 02 Jul 2020 (11:33 IST)
Updated Date: Thu, 02 Jul 2020 (11:36 IST)
ഇടുക്കി: കോട്ടയത്ത് നിന്നും പത്തനംതിട്ടയില്‍ നിന്നും ജോസ് ഗ്രൂപ്പില്‍ നിന്ന് ഇനിയും നിരവധിപേർ രാജിവയ്കുമെന്ന് പി ജെ ജോസഫ്. നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണി എങ്ങോട്ടാണ് പോവുക എന്നത് പറയാനാകില്ല എന്നും തെറ്റ് തിരുത്തി നല്ല കുട്ടിയായി വന്നാൽ ജോസ് കെ മാണിയെ തിരിച്ചെടുക്കാം എന്നും പിജെ ജോസഫ് പറഞ്ഞു.
'യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലാത്തതിനാലാണ് ജോസ് കെ. മാണിയെ പുറത്താക്കിയത് നല്ല കുട്ടിയായി വന്നാല്‍ ജോസിനെ തിരിച്ചെടുക്കാം. കോട്ടയത്ത് ധാരണ ഉണ്ടായിരുന്നു എന്ന് ജോസ് തുറന്നുപറയണം. നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി എങ്ങോട്ടാണ് പോവുകയെന്ന് പറയാനാവില്ല' എന്നായിരുന്നു പിജെ ജോസഫിന്റെ വാക്കുകൾ.