നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ ഇന്ന് വിധി

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി ഇന്ന്

Webdunia
ചൊവ്വ, 9 ജനുവരി 2018 (10:51 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും. കുറ്റപത്രം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് പൊലീസാണെന്നാണ് ദിലീപ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. 
 
കുറ്റപത്രം ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹർജി.
എന്നാൽ ദിലീപാണു കുറ്റപത്രം ചോർത്തിയതെന്ന വാദമാണു പൊലീസ് കോടതിയിൽ ഉന്നയിച്ചത്. ദിലീപ് ഹരിശ്ചന്ദ്രൻ അല്ലെന്നും ഫോൺ രേഖകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു.  
 
കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിയായിരുന്നു പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ വീടിനു നേരെ ആക്രമണം; കാര്‍ കത്തിച്ചു

അറ്റ്‌ലാന്റിക്കിൽ റഷ്യൻ പ്രകോപനം, രഹസ്യനീക്കം: തുരത്തി ബ്രിട്ടനും നോർവേയും

വെടിനിർത്തൽ പേരിന് മാത്രം, കുവൈത്ത് നാഷണൽ ഗാർഡ് സൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

അടുത്ത ലേഖനം
Show comments