Publish Date: Mon, 28 Mar 2022 (19:44 IST)
Updated Date: Mon, 28 Mar 2022 (19:46 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ നാളെയും ചോദ്യം ചെയ്‌തു. ഇന്നത്തെ ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെ പറ്റി തനിക്ക് അറിയില്ലെന്നും ദിലീപ് പോലീസിന് മൊഴി നൽകി.
ആലുവ പോലീസ് ക്ലബിൽ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് ചോദ്യം ചെയൽ നടന്നത്. നടിയെ ആക്രമിച്ചകേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലും 2 ഘട്ടങ്ങളിലായ ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തത്.