Publish Date: Thu, 11 Jan 2018 (10:07 IST)
Updated Date: Thu, 11 Jan 2018 (10:09 IST)
വെള്ളയമ്പലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മൽ (27) ആണ് മരിച്ചത്. മത്സരയോട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. അമിതവേഗതയിൽ വന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകൾ തമ്മിലാണ് മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ രാജ്ഭവനുമുന്നിൽ മത്സരയോട്ടം നടത്തിയ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചിരുന്നു. പുതുതായി വാങ്ങിയ കാറുമായി സുഹൃത്തുക്കൾക്കൊപ്പം മത്സര ഓട്ടം നടത്തവെ ആദർശ് എന്ന യുവാവാണ് അപകടത്തിൽപ്പെട്ടു മരിച്ചത്.